കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ മ​ഞ്ഞ​പി​ത്ത രോ​ഗ ബാ​ധ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റും മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും ഗു​ണ നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്ത​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ കു​റി​ച്ച് ര​ണ്ടാ​ഴ്ച​ക്ക​കം ഇ​രു​വ​രും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഡി​സം​ബ​ർ 20 ന് ​കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ന​വം​ബ​റി​ലെ ആ​ദ്യ ആ​ഴ്ച​യി​ൽ 54 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.