മു​ക്കം: മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ൻ ഭ​ര​ണ​സ​മി​തി വ്യാ​ജ അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​ർ ഉ​ണ്ടാ​ക്കു​ക​യും മു​ൻ സെ​ക്ര​ട്ട​റി​മാ​രു​ടെ വ്യാ​ജ സീ​ൽ ഉ​പ​യോ​ഗി​ച്ച് ഒ​പ്പി​ടു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ, ഒ​പ്പു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ വ​കു​പ്പ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി.

കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ജോ. ​ര​ജി​സ്ട്രാ​റാ​ണ് ബാ​ങ്കി​ൽ സൂ​ക്ഷി​ച്ച ര​ജി​സ്റ്റ​റി​ലെ ഒ​പ്പു​ക​ൾ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കൃ​ത്യ​ത വ​രു​ത്താ​ൻ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ അ​പേ​ക്ഷ പ്ര​കാ​രം സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ങ്കി​ൽ സൂ​ക്ഷി​ക്കു​ന്ന അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​റി​ലു​ള​ള പ​ല ഒ​പ്പു​ക​ളും വ്യാ​ജ​മാ​ണെ​ന്നും പ​ഴ​യ ഒ​പ്പു​ക​ൾ വ്യാ​ജ​മാ​യി സീ​ൽ രൂ​പ​ത്തി​ൽ പ​തി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ ഒ​പ്പു​ക​ൾ വ്യാ​ജ​മാ​യി പ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ന​ട​പ​ടി. വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബാ​ങ്കാ​ണി​ത്.

2018 ന​വം​മ്പ​ർ 11 ന് ​ന​ട​ന്ന ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ 15565 ​മു​ത​ൽ 21424 വ​രെ​യു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് അം​ഗ​ത്വ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​ർ വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. 2018 ന​വം​ബ​റി​ന് മു​മ്പ് അം​ഗ​ത്വം പു​തു​ക്കാ​തി​രു​ന്ന 65 പേ​രും മ​ര​ണ​പ്പെ​ട്ട​വ​രും പു​തു​താ​യി ത​യാ​റാ​ക്കി​യ അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ടി. ഉ​സ​ൻ, പി. ​പ​ങ്ക​ജാ​ക്ഷ​ൻ എ​ന്നി​വ​രു​ടെ വ്യാ​ജ സീ​ൽ ഉ​പ​യോ​ഗി​ച്ച് ഒ​പ്പി​ട്ട​താ​യും പ​രാ​തി​യു​ണ്ട്. ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ​യും നി​യ​മ​ന​ങ്ങ​ളി​ലെ​യും അ​ഴി​മ​തി സം​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ സ​ഹ​ക​ര​ണ വി​ജി​ല​ൻ​സും കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യും ബാ​ങ്കി​നെ​തി​രേ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നി​യ​മ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഡ​യ​റ​ക്ട​റു​മാ​യ എം.​പി. ഷം​സു​ദ്ദീ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ഭ​ര​ണ​ത്തി​ലാ​ണ്.