തൃ​ശൂ​ര്‍: ബോ​ബി ചെ​മ്മ​ണൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം തൃ​പ്ര​യാ​റി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം ബോ​ചെ​യും സി​നി​മാ​താ​രം ശ്വേ​ത മേ​നോ​നും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ വി​ല്‍​പ​ന എം.​ആ​ര്‍. ദി​നേ​ശ​ന്‍ (പ്ര​സി​ഡ​ന്‍റ്, നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത്), സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ വി​ല്‍​പ​ന ര​ജ​നി ബാ​ബു (വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത്) എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു. സി.​എ​സ്. മ​ണി​ക​ണ്ഠ​ന്‍ (വാ​ര്‍​ഡ് അം​ഗം), ഗ്രീ​ഷ്മ സു​ഗി​ലേ​ഷ് (വാ​ര്‍​ഡ് അം​ഗം), സി​റി​ല്‍ സി. ​വ​ള്ളൂ​ര്‍ (അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വ്), അ​ബ്ദു​ൾ അ​സീ​സ് (പ്ര​സി​ഡ​ന്‍റ്, ഗോ​ള്‍​ഡ് അ​സോ​സി​യേ​ഷ​ന്‍, തൃ​പ്ര​യാ​ര്‍), ഡാ​ലി ജോ​ണ്‍ (പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, തൃ​പ്ര​യാ​ര്‍), ഇ.​കെ. ദാ​സ​ന്‍, ജി​സോ ബേ​ബി (ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി), ടി.​കെ. തോ​മ​സ് (സി​ഇ​ഒ, ചെ​മ്മ​ണൂ​ര്‍ ക്രെ​ഡി​റ്റ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ്സ് ലി​മി​റ്റ​ഡ്), മ​ണി​ക​ണ്ഠ​ന്‍ (ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), വി.​കെ. ശ്രീ​രാ​മ​ന്‍ (പി​ആ​ര്‍​ഒ,ബോ​ബി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗ്രൂ​പ്പ്) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന​വേ​ള​യി​ല്‍ തൃ​പ്ര​യാ​റി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യം ബോ​ചെ വി​ത​ര​ണം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​വ​രി​ല്‍ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ഞ്ച് പേ​ര്‍​ക്ക് ഡ​യ​മ​ണ്ട് റിം​ഗ് സ​മ്മാ​നി​ച്ചു.