നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ തു​ല്യ​വേ​ത​നം ഉ​റ​പ്പാ​ക്ക​ണം: പി. ​സ​തീ​ദേ​വി
Friday, September 6, 2024 4:43 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ കെ​ട്ടി​ട നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യ​വേ​ത​നം ഉ​റ​പ്പാ​ക്കാ​ന്‍ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച "കേ​ര​ള​ത്തി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍' എ​ന്ന വി​ഷ​യ​ത്തി​ലെ പ​ബ്ലി​ക് ഹി​യ​റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

എ​ല്ലാ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളി​ലും സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രേ അം​ഗ​ത്വം ത​ന്നെ​യാ​ണ് ഉ​ള്ള​ത്. എ​ന്നാ​ല്‍, നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ കൂ​ലി ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്ത് മു​ന്നോ​ട്ടു​വ​രു​ന്ന ഒ​രു സം​ഘ​ട​ന​യെ​യും ക​ണ്ടി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യം മാ​റ​ണം. അ​തി​നാ​യി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​യി​ക​മാ​യി വ​ള​രെ​യേ​റെ അ​ധ്വാ​നം ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍​ക്കും നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ തു​ല്യ​വേ​ത​നം ല​ഭ്യ​മാ​കു​ന്നി​ല്ല എ​ന്ന കാ​ര്യം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്. പ്ര​തി​ഫ​ല​ത്തി​ലു​ള്ള അ​ന്ത​രം കു​റ​യ്ക്കാ​നും സ്ത്രീ​യു​ടെ അ​ധ്വാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ പ്ര​തി​ഫ​ലം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കാ​നും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ടു വ​രേ​ണ്ട​തു​ണ്ടെ​ന്നും പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു.


കോ​ഴി​ക്കോ​ട് പു​തി​യ​റ എ​സ്കെ പൊ​റ്റ​ക്കാ​ട് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​ബ്ലി​ക് ഹി​യ​റിം​ഗി​ല്‍ കേ​ര​ള കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ടി.​കെ. സു​മ​യ അ​ധ്യ​ക്ഷ​യാ​യി.

വ​നി​താ ക​മ്മീ​ഷ​ന്‍ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ എ​ന്‍. ദി​വ്യ, സി. ​ദി​നി, വ​നി​താ ക​മ്മീ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് വ​നി​ത ക​മ്മീ​ഷ​ന്‍ റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ എ.​ആ​ര്‍. അ​ര്‍​ച്ച​ന നേ​തൃ​ത്വം ന​ല്‍​കി.

പ​ബ്ലി​ക് ഹി​യ​റിം​ഗി​ല്‍ ഉ​രു​ത്തി​രി​ഞ്ഞ നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​നി​താ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും.