തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകും
1441862
Sunday, August 4, 2024 5:24 AM IST
മേപ്പയ്യൂർ: വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ മേപ്പയ്യൂർ പഞ്ചായത്ത് 17-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാർഡ് അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
മുൻ അംഗം എം. കെ. സുമതി, വികസന സമിതി അംഗങ്ങളായ ചന്തു കൂഴിക്കണ്ടി, ശോഭ ആയലാട്ട്, മേറ്റുമാരായ ഇ.വി. ബിന്ദു, എ.പി. ധന്യ, എൻ. കെ. ഷൈമ, കെ. പ്രസീത, ഇ. അഭിത, എൻ. ജംസീന, ടി.എം. ഷൈനി എന്നിവർ പ്രസംഗിച്ചു. ചുരുങ്ങിയ വേതനം മാത്രം ലഭിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വലിയ മനസിനെ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അഭിനന്ദിച്ചു.