കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കി​ട കോ​ഴി​യി​റ​ച്ചി വ്യാ​പാ​രി​ക​ൾ​ക്കു ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ൾ സ​മ​ര രം​ഗ​ത്തേ​ക്ക്.

കോ​ഴി​യി​റ​ച്ചി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വേ​സ്റ്റ് നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ ക​ട​ക​ളി​ൽ ശീ​തീ​ക​ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് വ്യാ​പാ​രി​ക​ൾ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്നാ​ണ് പ​രാ​തി.

12 ദി​വ​സ​ത്തി​നു​ള്ളി​ൽ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​ഗ​സ്റ്റ് ഒ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ൽ ധ​ർ​ണ​യും ഉ​പ​വാ​സ സ​മ​ര​വും അ​നു​ഷ്ഠി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, റ​സാ​ഖ് കാ​യ​ലാ​ട്ടു​മ്മ​ൽ, ഇ.​ടി.​നി​തി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.