സഹായം ലഭ്യമാക്കണം: ഷാഫി പറമ്പിൽ
1438104
Monday, July 22, 2024 4:44 AM IST
നാദാപുരം: ചെക്യാട് - വളയം പഞ്ചായത്തുകളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നു ഷാഫി പറമ്പിൽ എംപി സർക്കാറിനോട് അഭ്യർഥിച്ചു.
രണ്ടു പഞ്ചായത്തുകളിലായി ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാർഷിക വിളകൾക്കും മറ്റും വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കർഷക കുടുംബങ്ങളുടെ ഉപജീവന മാർഗം നഷ്ടപ്പെട്ടിരിക്കയാണ്.
വൈദ്യുതി ബന്ധം താറുമാറായി. സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ച് നാശനഷ്ടങ്ങൾ കണക്കാക്കി അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതോടൊപ്പം ദുരന്തബാധിതരുടെ നിലവിലുള്ള ബാങ്ക് വായ്പകൾക്ക് ഇളവനുവദിക്കാൻ തയാറാകണമെന്നും എംപി ആവശ്യപ്പെട്ടു.