അംഗീകാരങ്ങളും ബഹുമതികളും ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു: മേയര്‍
1437505
Saturday, July 20, 2024 4:56 AM IST
കോഴിക്കോട്: ബഹുമതികളും അംഗീകാരങ്ങളും ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നുവെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. യുനെസ്കോ സാഹിത്യ നഗരം ബഹുമതി സ്വീകരിച്ച് പോര്‍ച്ചുഗലില്‍ നിന്ന് തിരിച്ചെത്തിയ മേയര്‍ക്കും സെക്രട്ടറിക്കും എംഡിസി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി മേയര്‍ക്ക് ഉപഹാരം നല്കി. നഗരസഭ സെക്രട്ടറിയെ അദ്ദേഹം ഷാള്‍ അണിയിച്ച് ആദരിച്ചു. നഗരസഭ സ്ഥിരംസമിതി ചെയര്മാന്മാരായ പി. സി. രാജന്, പി.കെ.നാസര്‍, അഡ്വ. എം. കെ അയ്യപ്പന്, ഡോ.അഖില്‍ ആര്. കൃഷ്ണന് പ്രസംഗിച്ചു.