ക്യാരി ബാഗുകളുടെ വിതരണം ആരംഭിച്ചു
1430191
Wednesday, June 19, 2024 7:02 AM IST
ചക്കിട്ടപാറ: പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള ക്യാരി ബാഗ് 5000 വീടുകളിൽ വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വാർഡ് ഒന്നിലെ പന്നിക്കോട്ടൂരിൽ പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. എം.എം. പ്രദീപൻ, വിനീത മനോജ്, ബിന്ദു സജി, കെ.പി. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ നടേരി എന്നിവർ പങ്കെടുത്തു.