തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അശാസ്ത്രീയമായ വാർഡ് വിഭജനത്തെ നേരിടും: യുഡിഎഫ്
1429937
Monday, June 17, 2024 5:25 AM IST
പേരാമ്പ്ര: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അശാസ്ത്രീയമായി വാർഡ് വിഭജനം നടത്താനുള്ള സർക്കാർ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
വടകര പാർലമെന്റ് നിയുക്ത എംപി ഷാഫി പറമ്പിലിനു 21 നു പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ നിരീക്ഷകനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ പി.എം. ജോർജ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്,
കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി, ഡിസിസി സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ. അശോകൻ, രാജീവ്തോമസ്, ടി.പി. ചന്ദ്രൻ, കെ.ടി. ഇബ്രായി, കൺവീനർ കെ.എ. ജോസുകുട്ടി, സി.പി.എ. അസീസ്, പി. വാസു തുടങ്ങിയവർ സംബന്ധിച്ചു.