കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മി​തി​ക​ളി​ല്ല, ഒ​മ്പ​തു​കോ​ടി ചെ​ല​വി​ല്‍ ചാ​ലി​യ​ത്ത് മാ​തൃ​കാ ബീ​ച്ച് ടൂ​റി​സം
Monday, June 17, 2024 5:16 AM IST
കോ​ഴി​ക്കോ​ട്: ഈ ​ക​ട​ല്‍ തീ​ര​ത്ത് കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മി​തി​ക​ളി​ല്ല... വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത് മു​ള​കൊ​ണ്ടും പ​ന​യോ​ല​കൊ​ണ്ടും പ​ട​ത്തു​യ​ര്‍​ത്തി​യ ക​വാ​ട​ങ്ങ​ളും മു​റി​ക​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും മാ​ത്രം. മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റെ​യി​ല്‍​വേ ലൈ​ന്‍ ആ​രം​ഭി​ച്ച ചാ​ലി​യം എ​ന്ന തീ​ര​പ്ര​ദേ​ശം.

ഗോ​വ​യി​ലേ​യോ കോ​വ​ള​ത്തെ​യോ തീ​ര​ങ്ങ​ളേ​ക്കാ​ള്‍ ടൂ​റി​സം സാ​ധ്യ​ത​യു​ള്ള ക​ട​ല്‍ തീ​ര​മാ​ണ് ചാ​ലി​യം എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​വി​ടെ ടൂ​റി​സം വ​കു​പ്പ് പു​തി​യ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ക​ട​ലി​ന്‍റെ നീ​ലി​മ​യും തീ​ര​ഭം​ഗി​യും മ​തി​യാ​വോ​ളം ആ​സ്വ​ദി​ക്കാ​ൻ ചാ​ലി​യം അ​ണി​ഞ്ഞൊ​രു​ങ്ങു​ക​യാ​ണ്.

ഓ​ഷ്യ​ന​സ് ചാ​ലി​യം എ​ന്ന പേ​രി​ൽ 9.5 കോ​ടി ചെ​ല​വി​ൽ സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പാ​ണ്‌ മാ​തൃ​കാ ബീ​ച്ച് ടൂ​റി​സം​കേ​ന്ദ്രം ഒ​രു​ക്കി​യ​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി ഓ​ഗ​സ്റ്റി​ല്‍ പൂ​ർ​ത്തി​യാ​യേ​ക്കും.

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി പ്ര​ധാ​ന ബീ​ച്ച് ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി ലോ​ക​ശ്ര​ദ്ധ നേ​ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്‌ ന​ട​പ്പാ​ക്കു​ന്ന​ത്. നി​റ​യെ ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ട്. വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ, ഫു​ഡ് ക​ഫേ​ക​ൾ, ബീ​ച്ച് അ​മ്പ്ര​ല്ലാ​സ്, റെ​യി​ൻ ഷെ​ൽ​ട്ട​റു​ക​ൾ, ക​ണ്ടെ​യ്ന​ർ ശു​ചി​മു​റി​ക​ൾ, ജ​ല​സം​ഭ​ര​ണി,

കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ പാ​കി​യ വി​ശാ​ല​മാ​യ ന​ട​പ്പാ​ത, കൈ​വ​രി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബാം​ബു റെ​സ്റ്റ​റ​ന്‍റ്, ലാ​ൻ​ഡ് സ്‌​കേ​പിം​ഗ്, ക​വാ​ടം എ​ന്നി​വ​യാ​ണ്‌ ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. വെ​ളി​ച്ച​സം​വി​ധാ​ന​വും ഒ​രു​ക്കി​വ​രി​ക​യാ​ണ്.