പെയിന്റിംഗ് തൊഴിലാളി വീടിനുള്ളില്‍ മരിച്ചനിലയില്‍
1417203
Thursday, April 18, 2024 10:27 PM IST
അത്തോളി: പെയിന്റിംഗ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊങ്ങന്നൂര് പൈങ്ങാട്ട് മീത്തല്‍ ചന്ദ്രന് (61) നെയാണ് വീട്ടിനുള്ളില്‍ നിലത്ത് ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചന്ദ്രന്റെ ഭാര്യ ഷീബ സഹോദരിയുടെ വീട്ടില്‍ പോയതായിരുന്നു. രണ്ടുദിവസമായി ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്യുന്നവര്‍ ഇന്നലെ ഉച്ചയോടെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചതായി കണ്ടത്.
രണ്ട് ദിവസം മുന്‍പ് മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മക്കള്‍: നീതു, നവ്യ. മരുമകൻ: കാഞ്ഞിരത്തിൽ അഭിലാഷ്.