ഇ​ഡി​യെ​ന്ന ഉ​മ്മാ​ക്കി കാ​ട്ടി പേ​ടി​പ്പി​ക്കാ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും ആ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ്
Thursday, April 18, 2024 5:32 AM IST
കോ​ഴി​ക്കോ​ട്: ഇ​ഡി​യെ​ന്ന ഉ​മ്മാ​ക്കി കാ​ട്ടി ഇ​ട​തു​പ​ക്ഷ​ത്തെ പേ​ടി​പ്പി​ക്കാ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും ആ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ഡി ഒ​ന്ന് നോ​ക്കി​യാ​ൽ പേ​ടി​ക്കു​ന്ന​വ​രാ​യി കോ​ൺ​ഗ്ര​സ് മാ​റി. മ​ടി​യി​ൽ ക​ന​മു​ള്ള​വ​രാ​ണ് അ​വ​ർ. കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്തി ക​ള​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കൂ​ട്ട​രും ഇ​ഡി​യെ ഇ​റ​ക്കു​ന്നു​ണ്ട​ല്ലോ. അ​ത് ഇ​വി​ടെ ന​ട​ക്കി​ല്ലെ​ന്നും റി​യാ​സ് എ​ല്‍​ഡി​എ​ഫി​ന്‍റെ കോ​ഴി​ക്കോ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക്കി​ടെ പ​റ​ഞ്ഞു.​

സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ടേറിയറ്റ് മെ​മ്പ​ർ പി.​കെ. ബി​ജു​വി​നെ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ഇ​ഡി വി​ളി​ച്ചു. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ വെ​റു​തെ ഇ​രു​ത്തി​ച്ചു. അ​താ​ണ് ഇ​ഡി​യു​ടെ പ​ണി. ചി​രു​ക​ണ്ട​നും മ​ട​ത്തി​ൽ അ​മ്പു​വു​മൊ​ക്കെ തൂ​ക്കു​മ​ര​ത്തി​ൽ ക​യ​റു​മ്പോ​ള്‍ അ​യ്യോ എ​ന്ന് നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നി​ല്ല, ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ് വി​ളി​ക്കു​ക​യാ​യി​രു​ന്നു. ക​യ്യൂ​ർ, ക​രി​വ​ള്ളൂ​ർ സ​മ​ര പോ​രാ​ളി​ക​ളു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് ഇ​ട​തു​പ​ക്ഷ​ക്കാ​രെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു.​

പ​ല കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളെ​യും ആ​ദ്യം ഇ​ഡി പോ​യി ക​ണ്ട് കേ​സെ​ടു​ത്തു.​ പി​ന്നാ​ലെ അ​വ​ർ പോ​യി ബി​ജെ​പി നേ​താ​ക്ക​ളു​ടെ കാ​ൽ​ക്ക​ൽ സാ​ഷ്ടാം​ഗം വീ​ണ് ബോ​ണ്ട് എ​ടു​ത്തു. അ​പ്പോ​ൾ ഇ​ഡി കേ​സ് ആ​വി​യാ​യി.​ പേ​ടി​പ്പി​ച്ചാ​ൽ ഇ​ള​കി​പ്പോ​കു​ന്ന​വ​ര​ല്ല. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​വും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രും. ആ ​ഭീ​ഷ​ണി കോ​ൺ​ഗ്ര​സു​കാ​രോ​ട് മ​തി​യെ​ന്നും ത​ങ്ങ​ളോ​ട് വേ​ണ്ടെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.