പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
1416020
Friday, April 12, 2024 7:15 AM IST
കുന്നമംഗലം: പഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കിയ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള "വയലും വായനയും' പദ്ധതിയിൽ നൂറുമേനി വിളവ് ലഭിച്ചു.
ചാത്തങ്കാവ് പൊതുജന വായനശാല കൃഷി ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കുന്നമംഗലം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ എം. രൂപേഷ് ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ സുരേന്ദ്രനാഥിന് നൽകി നിർവഹിച്ചു.
ചാത്തങ്കാവിലെ 50 സെന്റ് സ്ഥലത്ത് വെണ്ട, വെള്ളരി, പയർ, ചുരങ്ങ, കക്കിരി, ചീര മുതലായ പച്ചക്കറികളാണ് കൃഷി ചെയ്തിട്ടുള്ളത്. പൊതുജന വായനശാല പ്രസിഡന്റ് മനോജ്, സെക്രട്ടറി രത്നാകരൻ,
വായനശാല പഞ്ചായത്ത് തല സമിതി കൺവീനർ മാധവൻ, മലയാളം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സത്യൻ, വായനശാല എക്സിക്യൂട്ടീവ് അംഗം രവീന്ദ്രൻ, വായനശാല വനിത ഗ്രൂപ്പ് സെക്രട്ടറി തങ്കമണി എന്നിവർ പങ്കെടുത്തു.