പ്രൊവിഡൻസ് വിമൻസ് കോളജിൽ അധ്യാപക പരിവർത്തന പരിപാടി സംഘടിപ്പിച്ചു
1393455
Saturday, February 17, 2024 5:28 AM IST
കോഴിക്കോട്: പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റും, കോളജ് വിദ്യാഭ്യാസ വകുപ്പും, സംയുക്തമായി ഹയർ സെക്കൻഡറി അധ്യാപകർക്കായി നടത്തുന്ന അധ്യാപക പരിവർത്തന പരിപാടി പ്രൊവിഡൻസ് വിമൻസ് കോളജിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലീഡ് സ്കൂൾ പ്രിൻസിപ്പൽ എ. ശിവരാമൻ അധ്യക്ഷത വഹിച്ചു. പ്രൊവിഡൻസ് വിമൻസ് കോളജ് പ്രിൻസിപ്പൽ ഡോ. എ.സി. അഷ്മിത മുഖ്യ പ്രഭാഷണം നടത്തി.
മടപ്പള്ളി ഗവ. കോളജ് ഫിസിക്സ് അധ്യാപകൻ ഡോ. ജി. ഹരികൃഷ്ണൻ, പ്രൊവിഡൻസ് കോളജ് ചരിത്ര വിഭാഗം അധ്യാപിക ഡോ. പി. ലെയ്ന, എച്ച്എച്ച്എസ്ടിടിപി പ്രോഗ്രാം കോഡിനേറ്റർ ഡോ. ആർ. സിനി, എച്ച്എസ്എസ്ടി കോഡിനേറ്റർ ഹാരിസ് എന്നിവർ പ്രസംഗിച്ചു.