റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വം: കോ​ഴി​ക്കോ​ട് സി​റ്റി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Sunday, December 10, 2023 3:28 AM IST
കോ​ഴി​ക്കോ​ട്: അ​ഞ്ച് ദി​ന​രാ​ത്ര​ങ്ങ​ളി​ൽ പേ​രാ​മ്പ്ര​യി​ൽ കൗ​മാ​ര ക​ല​യു​ടെ മാ​മാ​ങ്കം തീ​ർ​ത്ത കോ​ഴി​ക്കോ​ട് റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി കോ​ഴി​ക്കോ​ട് സി​റ്റി. ക​ലോ​ത്സ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ർ​ത്തി 914 പോ​യി​ന്‍റു​മാ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി ഉ​പ​ജി​ല്ല​യു​ടെ കി​രീ​ട​നേ​ട്ടം.

8,48 പോ​യി​ന്‍റു​മാ​യി ചേ​വാ​യൂ​ർ ഉ​പ​ജി​ല്ല ര​ണ്ടും 8,19 പോ​യി​ന്‍റ് നേ​ടി കൊ​യി​ലാ​ണ്ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ്കൂ​ളു​ക​ളി​ൽ സി​ൽ​വ​ർ ഹി​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ, മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. 3,32, 2,97, 2,36 എ​ന്നി​ങ്ങ​നെ​യാ​ണ് സ്കൂ​ളു​ക​ളു​ടെ പോ​യി​ന്‍റ് നി​ല.


ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യാ​ണ് ഒ​ന്നാ​മ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കൊ​യി​ലാ​ണ്ടി​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചേ​വാ​യൂ​രു​മാ​ണ് ര​ണ്ടാ​മ​ത്.

യു​പി വി​ഭാ​ഗ​ത്തി​ൽ ഫ​റോ​ക്ക് വി​ജ​യി​ച്ച​പ്പോ​ൾ കു​ന്നു​മ്മ​ൽ ര​ണ്ടാ​മ​തെ​ത്തി. സം​സ്കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ൽ മേ​ല​ടി​യും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ബാ​ലു​ശേ​രി​യും ചാ​മ്പ്യ​ന്മാ​രാ​യി. അ​തേ​സ​മ​യം യു​പി വി​ഭാ​ഗം അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം, താ​മ​ര​ശേ​രി ഉ​പ​ജി​ല്ല​ക​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നാ​ദാ​പു​രം ഒ​ന്നാ​മ​തെ​ത്തി. 17 സ​ബ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 10,000 ഓ​ളം ക​ലാ പ്ര​തി​ഭ​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.