തോ​ട്ടു​മു​ക്ക​ത്ത് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു
Wednesday, December 6, 2023 7:05 AM IST
മു​ക്കം: തോ​ട്ടു​മു​ക്കം പ്ര​ദേ​ശ​ത്ത് വ​ലി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ പാ​ച്ചി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​ൽ ആ​ശ​ങ്ക​യു​മാ​യി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് തോ​ട്ടു​മു​ക്കം മേ​ഖ​ലാ ക​മ്മി​റ്റി. ധാ​രാ​ളം ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും ഉ​ള്ള ഈ ​പ്ര​ദേ​ശ​ത്തു നി​ന്നാ​ണ് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ​ക്ക് പു​റ​മെ മ​റ്റ് സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ ക​രി​ങ്ക​ല്ലും എം ​സാ​ൻ​ഡും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​വേ​ള​യി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടെ​ങ്കി​ലും അ​ത് പ​ല​പ്പോ​ഴും കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.


രാ​വി​ലെ എ​ട്ട​ര മു​ത​ൽ 10 മ​ണി വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന​ര മു​ത​ൽ 5 മ​ണി വ​രെ​യും സ്കൂ​ൾ ദി​വ​സ​ങ്ങ​ളി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലൂ​ടെ ഓ​ടു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ബു വ​ട​ക്കേ​പ്പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി ജ​യിം​സ് തൊ​ട്ടി​യി​ൽ, താ​മ​ര​ശേ​രി രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മു​ണ്ട​പ്ലാ​ക്ക​ൽ, തോ​ട്ടു​മു​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ന​ക്ക​ൽ ചു​ണ്ട​ത്തും​പൊ​യി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പാ​റേ​കോ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.