മുണ്ടൂർ പാല നിർമാണത്തിന് ബോറിംഗ് ടെസ്റ്റ് ആരംഭിച്ചു
1339698
Sunday, October 1, 2023 7:35 AM IST
കോടഞ്ചേരി: മുണ്ടൂർ പാലം പൊളിച്ചു പണിയുന്നതിനായി ബോറിംഗ് ടെസ്റ്റ് ആരംഭിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ കണ്ടപ്പൻചാൽ നിവാസികൾ കോടഞ്ചേരിയുമായി ബന്ധപ്പെടുന്ന മുണ്ടൂർ പാലം പുനർ നിർമിക്കുന്നതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു.
കാലപ്പഴക്കം കൊണ്ട് തകരാറിലായ ഈ പാലം പുനർ നിർമിക്കണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യം ശക്തമായിരുന്നു. ഉടനെ പാലത്തിന്റെ നിർമാണം ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ.