ക​ക്ക​യം-​ത​ല​യാ​ട് റോ​ഡി​ലെ ടാ​റിം​ഗ് ത​ക​ർ​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്
Tuesday, September 26, 2023 12:32 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ടാ​റിം​ഗ് ത​ക​ർ​ന്നു.

ക​ക്ക​യം-​ത​ല​യാ​ട് റോ​ഡി​ൽ ക​ക്ക​യം മു​ത​ൽ ക​രി​യാ​ത്തും​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത​യാ​ണ് ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ്ര​വൃ​ത്തി സ​മ​യ​ത്ത് ത​ന്നെ നാ​ട്ടു​കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ക​യ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ക്ക​യം കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബേ​ബി തേ​ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ഡാ​ർ​ളി ഏ​ബ്ര​ഹാം, ജോ​ണ്‍​സ​ണ്‍ ക​ക്ക​യം, കു​ഞ്ഞാ​ലി കോ​ട്ടോ​ല, പ​ത്രോ​സ് പ​ന്നി​വെ​ട്ടു​പ​റ​ന്പി​ൽ, റോ​യി പു​ല്ല​ൻ​കു​ന്നേ​ൽ, ചാ​ക്കോ​ച്ച​ൻ വ​ല്ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.