റ​വ​ന്യൂ ജി​ല്ലാ വോ​ളിബോ​ൾ: കു​ന്ന​മം​ഗ​ലം സ​ബ്ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Monday, September 25, 2023 1:28 AM IST
വ​ട​ക​ര: കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​വ​സം സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വ​ട​ക​ര സ​ബ് ജി​ല്ല​യെ 2-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി കു​ന്ന​മം​ഗ​ലം ചാ​മ്പ്യ​ന്മാ​രാ​യി.

ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ കു​ന്ന​മം​ഗ​ലം സ​ബ്ജി​ല്ല 2-0ത്തി​ന് തോ​ട​ന്നൂ​ർ സ​ബ്‌​ജി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി.സ​ബ്‌ ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ കു​ന്ന​മം​ഗ​ലം സ​ബ് ജി​ല്ല, പേ​രാ​ന്പ്ര സ​ബ് ‌ജി​ല്ല​യെ ഒ​ന്നി​നെ​തി​രേ ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി.

സ​ബ്‌​ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ കു​ന്ന​മം​ഗ​ലം സ​ബ് ജി​ല്ല ഒ​ന്നി​നെ​തി​രേ ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് പേ​രാ​ന്പ്ര സ​ബ് ജി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ആ​ദ്യ​ദി​വ​സം ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ​ത്.