കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ നി​ന്നും ക​ണ്ട​പ്പ​ൻ​ചാ​ൽ വ​ഴി ആ​ന​ക്കാം​പൊ​യി​ലി​ലേ​ക്ക് എ​ത്തി​ചേ​രാ​നു​ള്ള വ​ഴി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന നാ​ര​ങ്ങാ​ത്തോ​ട് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.

ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഈ ​പാ​ലം നി​ർ​മി​ച്ച​താ​ണ്. പാ​ല​ത്തി​ന​ടി​യി​ലെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു പോ​യ​തി​നാ​ൽ ക​മ്പി തെ​ളി​യു​ക​യും പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നെ​ല്ലി​പ്പൊ​യി​ൽ മു​ത​ൽ ക​ണ്ട​പ്പ​ൻ​ചാ​ൽ പാ​ലം വ​രെ റോ​ഡ് നി​ർ​മി​ക്കു​വാ​ൻ മു​ൻ എം​എ​ൽ​എ​യു​ടെ കാ​ല​ത്ത് എ​ട്ടു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഈ ​തു​ക​യ്ക്ക് പ​ണി​പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ക​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ 12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​തു​വ​രെ​യും പ​ണി തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ല​വി​ൽ റോ​ഡ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ആ​ണ് ഉ​ള്ള​തെ​ങ്കി​ലും പി​ഡ​ബ്ല്യു​ഡി​ക്ക് കൈ​മാ​റി എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​റോ​ഡ് ഇ​തു​വ​രെ​യും പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ത്തി​ട്ടു​മി​ല്ല. തു​ഷാ​ര​ഗി​രി​യി​ൽ നി​ന്നും ഏ​റ്റ​വും എ​ളു​പ്പം ആ​ന​ക്കാം​പൊ​യി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള റോ​ഡാ​ണി​ത്. റോ​ഡ് പി​ഡ​ബ്ല്യു​ഡി പു​ന​ർ നി​ർ​മി​ക്കു​മോ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.