നി​പ പ്ര​തി​രോ​ധം: ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രും ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​രും ഇ-​സ​ഞ്ജീ​വ​നി സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം
Thursday, September 21, 2023 7:43 AM IST
കോ​ഴി​ക്കോ​ട്: ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രും ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​രും ഇ-​സ​ഞ്ജീ​വ​നി സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​ന​മാ​യ ഇ -​സ​ഞ്ജീ​വ​നി ശ​ക്തി​പ്പെ​ടു​ത്തി പ്ര​ത്യേ​ക നി​പ ഒ​പി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ഇ ​സ​ഞ്ജീ​വ​നി നി​പ ഒ​പി സേ​വ​നം ല​ഭ്യ​മാ​കു​ക.

സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ട്ടി​ട്ടു​ള്ള​വ​രും ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​രും സാ​ധാ​ര​ണ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ ​സ​ഞ്ജീ​വ​നി സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. നി​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കി വീ​ട്ടി​ല്‍ ഇ​രു​ന്നു​കൊ​ണ്ടു​ത​ന്നെ ചി​കി​ത്സ തേ​ടാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ഇ ​സ​ഞ്ജീ​വ​നി പ്ലാ​റ്റ്ഫോ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഒ​പി​ക്ക് പു​റ​മേ എ​ല്ലാ ദി​വ​സ​വും സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. സ്‌​പെ​ഷ്യാ​ലി​റ്റി, സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ഒ​പി സേ​വ​ന​ങ്ങ​ള്‍ ഇ ​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ല​ഭ്യ​മാ​ണ്. ഇ​തു​കൂ​ടാ​തെ ഇ ​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ന്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ത്രി​ത​ല ഹ​ബ്ബ് ആ​ന്‍റ് സ്പോ​ക്ക് സം​വി​ധാ​നം വ​ഴി ഡോ​ക്ട​ര്‍ ടു ​ഡോ​ക്ട​ര്‍ സേ​വ​ന​വും ല​ഭ്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​തി​ലൂ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പോ​കാ​തെ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും എ​ല്ലാ സൂ​പ്പ​ര്‍ സ്‌​പെ​ഷ്യ​ലി​റ്റി സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്നു.

എ​ങ്ങ​നെ വീ​ട്ടി​ലി​രു​ന്ന് ഡോ​ക്ട​റെ കാ​ണാം?

ഇ-​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി https://esanjeevani.mohfw.gov.in എ​ന്ന ഓ​ണ്‍​ലൈ​ന്‍ സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ഇ-​സ​ഞ്ജീ​വ​നി ആ​പ്ലി​ക്കേ​ഷ​ന്‍ https://play.google.com/store/apps/details?id=hied.esanjeevaniabopd.com മൊ​ബൈ​ലി​ല്‍ ഡൌ​ണ്‍​ലോ​ഡ് ചെ​യ്തു ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​മു​ള്ള മൊ​ബൈ​ലോ, ലാ​പ്‌​ടോ​പോ അ​ല്ലെ​ങ്കി​ല്‍ ടാ​ബോ ഉ​ണ്ടെ​ങ്കി​ല്‍
https://esanjeevani.mohfw.gov.in എ​ന്ന സൈ​റ്റി​ല്‍ പ്ര​വേ​ശി​ക്കാം. അ​തി​നു ശേ​ഷം പേ​ഷ്യ​ന്‍റ് എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്ത ശേ​ഷം പ്ര​സ്തു​ത വ്യ​ക്തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ക്ടീ​വാ​യ, എ​സ്എം​എ​സ് സൗ​ക​ര്യ​മു​ള്ള മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.


തു​ട​ര്‍​ന്ന് ല​ഭി​ക്കു​ന്ന ഒ​ടി​പി ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു ലോ​ഗി​ന്‍ ചെ​യ്യു​ക. അ​തി​നു ശേ​ഷം ക​ൺ​സ​ൾ​ട്ട് നൗ ​എ​ന്ന ഐ​ക്ക​ണ്‍ ക്ലി​ക്ക് ചെ​യ്ത ശേ​ഷം ചീ​ഫ് കം​പ്ല​യി​ന്‍റ്സ് എ​ന്ന ഓ​പ്ഷ​നി​ല്‍ നി​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക. അ​തി​നു ശേ​ഷം സേ​വ് ആ​ൻ​ഡ് നെ​ക്സ്റ്റ് എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക​യും നി​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ രോ​ഗ ല​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ ചോ​ദ്യ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യു​ക.

തു​ട​ര്‍​ന്ന് വ​ല​തു വ​ശ​ത്തെ ആ​രോ മാ​ർ​ക്കി​ല്‍ ക്ലി​ക്ക് ചെ​യ്ത ശേ​ഷം ക്വാ​റി ഓ​പ്ഷ​ൻ നി​ര്‍​ബ​ന്ധ​മാ​യും ഫി​ല്‍ ചെ​യ്യു​ക. അ​ടു​ത്ത​താ​യി വ​രു​ന്ന വി​ത്ത് ഇ​ൻ സ്റ്റേ​റ്റ് ഒ​ൺ​ലി എ​ന്ന ഓ​പ്ഷ​ൻ കൊ​ടു​ക്കു​ക​യും ഒ​പി​ഡി സെ​ല​ക്ട് ചെ​യ്യു​ക​യും ചെ​യ്യു​ക. തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍​നെ സെ​ല​ക്ട് ചെ​യ്ത് കാ​ള്‍ ചെ​യ്ത ശേ​ഷം ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാം. ഒ.​പി. ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ഡൌ​ണ്‍​ലോ​ഡ് ചെ​യ്തു തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ള്ള മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​വു​ന്ന​താ​ണ്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ

കു​റ്റ്യാ​ടി: നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം മ​ല​യോ​ര​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ സ​ജീ​വം. ജി​ല്ല​യി​ൽ നി​പ വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ലാ​ണ് ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ, മ​ദ്റ​സ​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ആ​ദ്യം മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ന​ൽ​കി​യെ​ങ്കി​ലും അ​വ​ധി നീ​ട്ടി​യ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഓ​ൺ​ലൈ​ൻ ക്ലാ​സി​ലേ​ക്ക് നീ​ങ്ങി​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ ലൈ​ൻ ക്ലാ​സ് ല​ഭി​ച്ച​തി​നാ​ൽ മ​ല​യോ​ര​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം ക്ലാ​സ് എ​ളു​പ്പ​ത്തി​ലാ​യി. ഓ​ൺ​ലൈ​ൻ ക്ലാ​സ് ന​ല്ല രീ​തി​യി​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ ജി ​സ്യൂ​ട്ട് സോ​ഫ്റ്റ് വെ​യ​ർ വ​ഴി​യാ​ണ് മ​ല​യോ​ര​ത്തെ ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ളി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സ് ന​ട​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ചു​രു​ങ്ങി​യ​ത് അ​ഞ്ചു വി​ഷ​യ​മെ​ങ്കി​ലും പ​ഠി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യ​ത്.