മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Tuesday, May 30, 2023 12:10 AM IST
കോ​ഴി​ക്കോ​ട്: കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ സ്കൂ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൊ​തു ഇ​ട​ങ്ങ​ളും ശു​ചീ​ക​രി​ച്ചു.
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.
കാ​യ​ണ്ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​ട്ട​നോ​ട് യു​പി സ്കൂ​ൾ, ചെ​റു​കാ​ട് കെ​വി​എ​ൽ​പി സ്കൂ​ൾ, നി​ർ​മ​ല യു​പി സ്കൂ​ൾ എ​ന്നി​വ​യും മ​റ്റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​രി​ച്ചു. കാ​യ​ണ്ണ ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​സി. ശ​ര​ൺ, ഹെ​ഡ്മാ​സ്റ്റ​ർ ആ​ന​ന്ദ​ൻ മാ​സ്റ്റ​ർ, ഇ.​കെ. സു​രേ​ഷ്, സ​ത്യ​ൻ ആ​ഴ​ത്തി​ൽ, ശ്രീ​ജി​ത്ത് മാ​സ്റ്റ​ർ, എ.​സി. ഷീ​ന, വി​ജി ചെ​ട്ട്യാ​ങ്ക​ണ്ടി, എ.​സി. ജി​സ്ന, എ​ൻ.​ടി. ശ്രീ​ധ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​യി ന​ട​ന്നു​വ​രു​ന്ന​താ​യി ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ഹ​രി​ത ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും നീ​ർ​ച്ചാ​ലു​ക​ളും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ശു​ചീ​ക​രി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.