ശു​ചി​ത്വ ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Monday, May 29, 2023 11:23 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി​മാ​റി​യ ബ​ത്തേ​രി ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ബ​ത്തേ​രി​യി​ൽ ന​ട​ന്ന ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്പോ​ൾ പൂ​ച്ചെ​ടി​ക​ൾ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന ബ​ത്തേ​രി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തി​ന്‍റെ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ മ​ന്ത്രി സ​ഞ്ച​രി​ച്ചു.
ടൗ​ണ്‍ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലും മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രെ​യും ഹ​രി​ത​ക​ർ​മ്മ​സേ​ന പ്ര​വ​ർ​ത്ത​ക​രെ​യും നേ​രി​ൽ ക​ണ്ട് മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. വി​ദേ​ശ രാ​ഷ്ട്ര​ങ്ങ​ളി​ൽ പോ​യ​ത്പോ​ലെ​യു​ള്ള അ​നു​ഭ​വ​മാ​ണ് ത​നി​ക്ക് ബ​ത്തേ​രി ടൗ​ണി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തി​ലെ മ​റ്റ് ന​ഗ​ര​സ​ഭ​ക​ൾ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് വൃ​ത്തി​യു​ടെ തീ​ർ​ഥ​യാ​ത്ര ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലും മ​ന്ത്രി പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ലി പൗ​ലോ​സ്, ലി​ഷ, ടോം ​ജോ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജം​ഷീ​ർ അ​ലി, ഷീ​ബ ചാ​ക്കോ, പി.​കെ. സു​മ​തി, കെ.​സി. യോ​ഹ​ന്നാ​ൻ, പി. ​സം​ഷാ​ദ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സൈ​നു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.