ഹ​ർ​ഷി​ന​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ തയാ​റാ​വ​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, May 29, 2023 12:05 AM IST
കോ​ഴി​ക്കോ​ട്: ഹ​ർ​ഷി​ന​ക്ക് ഉ​ണ്ടാ​യ അ​നു​ഭ​വം ഇ​നി മ​റ്റൊ​രാ​ൾ​ക്കും ഉ​ണ്ടാ​വ​രു​തെ​ന്നും സം​ഭ​വ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ട​യി​ൽ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി ദു​രി​തം പേ​റേ​ണ്ടി വ​ന്ന കെ.​കെ. ഹ​ർ​ഷി​ന മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ൻ​പി​ൽ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​വ​ർ അ​നു​ഭ​വി​ച്ച ദു​രി​ത​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 2 ല​ക്ഷം രൂ​പ തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്. മ​ന്ത്രി സ​ഭാ​യോ​ഗ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ച്ച് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​തു​ക പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ചി​കി​ത്സാ പി​ഴ​വി​ന് കാ​ര​ണ​ക്കാ​ര​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം.
ഡോ​ക്ട​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന നി​യ​മം കൊ​ണ്ട് വ​ന്ന​തു​പോ​ലെ രോ​ഗി​ക​ളു​ടെ സം​ര​ക്ഷ​ണ​വും സ​ർ​ക്കാ​ർ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ദി​നേ​ശ് പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ. ​പ്ര​വീ​ൺ കു​മാ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ പി.​എം. നി​യാ​സ്, മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​സി. ഹ​ബീ​ബ് ത​മ്പി, സ​നൂ​ജ് കു​രു​വ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ ചെ​ന്നി​ത്ത​ല​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.