ഞെ​ളി​യ​ന്‍ പ​റ​മ്പി​ല്‍ നി​ന്ന് സോ​ണ്‍​ഡ ക​മ്പ​നി​യെ പു​റ​ത്താ​ക്ക​ണം: യു​ഡി​എ​ഫ്
Monday, May 29, 2023 12:05 AM IST
കോ​ഴി​ക്കോ​ട്: ബ​യോ മൈ​നിം​ഗ്, ക്യാ​പ്പിം​ഗ് പ്ര​വൃ​ത്തി​ക്ക് അ​നു​വ​ദി​ച്ച എ​ല്ലാ അ​വ​ധി​യും കാ​റ്റി​ല്‍ പ​റ​ത്തി​യ ക​രാ​റു​കാ​രാ​യ സോ​ണ്‍​ഡ ഇ​ന്‍​ഫ്രാ ടെ​ക് ക​മ്പ​നി​യെ നി​യ​മ വി​രു​ദ്ധ​മാ​യി ഞെ​ളി​യ​ന്‍ പ​റ​മ്പി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് യു​ഡി​എ​ഫ് കോ​ര്‍​പ​റേ​ഷ​ന്‍ ത​ല നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സോ​ണ്‍​ട​യ്ക്ക് വേ​ണ്ടി അ​വി​ഹി​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​നി​യും ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന നി​ല​പാ​ടും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സ് നാ​ഥ​നി​ല്ല ക​ള​രി​യാ​യി​രി​ക്കു​ക​യാ​ണ്. ആ​ര്‍​ക്കും എ​ന്തും ആ​കാ​മെ​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ള്‍. ഭ​ര​ണ​സ​മി​തി​ക്ക് ഓ​ഫീ​സ് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. കോ​ര്‍​പ​റേ​ഷ​ന്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക​റു​ത്ത അ​ധ്യാ​യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​നെ​തി​രേ ജ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചു.ജൂ​ണ്‍ 10ന് ​മു​മ്പ് മ​ണ്ഡ​ലം, മേ​ഖ​ല യു​ഡി​എ​ഫ് യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​നും ആ​വ​ശ്യ​മാ​യ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ സ​മാ​പ​നം കു​റി​ച്ച് ജൂ​ണ്‍ 17,18 തീ​യ​തി​ക​ളി​ല്‍ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ രാ​പ​ക​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ മു​സ​ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി ലീ​ഡ​ര്‍ കെ. ​മൊ​യ്തീ​ന്‍ കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍, കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി. ശോ​ഭി​ത, ഡി​സി​സി സെ​ക്ര​ട്ട​റി എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍, പി. ​സ​ക്കീ​ര്‍, കെ.​വി. കൃ​ഷ്ണ​ന്‍, വി. ​റാ​സി​ക്, ടി.​പി.​എം. ജി​ഷാ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.