നാ​ദാ​പു​ര​ത്ത് അ​ന​ധി​കൃ​ത ഭ​ക്ഷ​ണ ശാ​ല പൂ​ട്ടി​ച്ചു
Saturday, April 1, 2023 11:32 PM IST
നാ​ദാ​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് രേ​ഖ​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ ഒ​രാ​ഴ്ച്ച​യോ​ളം പ്ര​വ​ർ​ത്തി​ച്ച മി​നി ച​ന്ത​യും, ഭ​ക്ഷ​ണ സ്റ്റാ​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ക്ര​മ​സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥാ​പ​നം അ​ട​പ്പി​ച്ച​ത്. സ്റ്റാ​ൾ ന​ട​ത്തി​പ്പു​കാ​ര​നാ​യ ത​ൻ​സീ​ഹ് കേ​ളോ​ത്ത് എ​ന്ന​യാ​ൾ​ക്ക് 5000 രൂ​പ പി​ഴ ചു​മ​ത്തി.
നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ശ​നി​യാ​ഴ്ച്ച സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​ക്കി​ടെ സ്റ്റാ​ളി​ൽ വൈ​ദ്യു​തി ഓ​ഫ് ചെ​യ്ത് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച ഐ​സ്ക്രീം പാ​ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി. സ്റ്റാ​ളി​ലെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 24 ഐ​സ്ക്രീം ബോ​ക്സു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. താ​ത്ക്കാ​ലി​ക സ്റ്റാ​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​ക്കി​ടെ അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു സ്റ്റാ​ൾ.