യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ കുത്തിയിരിപ്പു സ​മ​രം ന​ട​ത്തി
Saturday, April 1, 2023 12:29 AM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കു​ക​യും യ​ഥാ​സ​മ​യം ഫ​ണ്ട് അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത് ഗ്രാ​മ വി​ക​സ​ന​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. പ്ര​തി​ഷേ​ധ സം​ഗ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​ത് മൂ​ലം പ​ട്ടി​ക​ജാ​തി വി​ക​സ​നം, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, വ​യോ​ജ​ന ക്ഷേ​മ​പ​ദ്ധ​തി, ഗോ​ത്ര സാ​ര​ഥി ഉ​ൾ​പ്പെ​ടെ പ​ല ക്ഷേ​മ പ​ദ്ധ​തി​ക​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ക​വ​രു​ന്ന സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ, ടോ​മി കൊ​ന്ന​ക്ക​ൽ, കോ​യ പു​തു​വ​യ​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, ഷൗ​ക്ക​ത്ത​ലി കൊ​ല്ല​ള​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

‌മു​ക്കം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കു​ക​യും യ​ഥാ​സ​മ​യം ഫ​ണ്ട് അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത് വി​ക​സ​ന​ത്തി​ന് തു​ര​ങ്കം വെ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തു​മൂ​ലം പ​ട്ടി​ക​ജാ​തി വി​ക​സ​നം, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, ഉ​ൾ​പ്പെ​ടെ പ​ല ക്ഷേ​മ പ​ദ്ധ​തി​ക​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ക​വ​രു​ന്ന സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത​ന്ന് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​രം യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​ടി മ​ൻ​സൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത് അ​ധ്യ​ക്ഷ​യാ​യി.

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കു​ത്തി​യി​രി​പ്പ് സ​മ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി സ്മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​കോ​യ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ഫ​ണ്ട് വി​ഹി​തം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഒ.​കെ. അ​ഹ​മ്മ​ദ്, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, ഡാ​ർ​ലി ഏ​ബ്ര​ഹാം, സി​മി​ലി ബി​ജു, ജെ​സി ക​രി​മ്പ​ന​യ്ക്ക​ൽ, വി​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ അ​ധി​കാ​ര​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ കെ.​കെ. അ​ബ്ദു​ല്ല​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. അ​യ​മ്മ​ദ് കു​ട്ടി, യു.​കെ. ഹു​സൈ​ന്‍, പി.​വി. സ്വാ​ദി​ഖ്, ശ​രീ​ഫ് വെ​ളി​മ​ണ്ണ, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. കോ​മ​ള​വ​ല്ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ല്‍ നാ​സ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്വി​മ അ​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി, സൈ​നു​ദ്ദീ​ന്‍ കൊ​ള​ത്ത​ക്ക​ര, ഒ.​പി. സു​ഹ​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ഷീ​ജ ബാ​ബു, കെ. ​ക​രു​ണാ​ക​ര​ന്‍, എം.​എം. രാ​ധാ​മ​ണി, പി.​കെ. ഗം​ഗാ​ധ​ര​ന്‍, സി.​എ. ആ​യി​ഷ, അ​ശോ​ക​ന്‍ പു​ന​ത്തി​ല്‍, സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ച​ക്കി​ട്ട​പാ​റ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഫ​ണ്ട് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ച​ക്കി​ട്ട​പാ​റ​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മ​രം ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റെ​ജി കോ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജി​തേ​ഷ് മു​തു​കാ​ട്, കെ.​എ ജോ​സു​കു​ട്ടി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ഇ.​പി നു​സ്ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.