മാ​ലി​ന്യ സം​സ്ക​ര​ണം; വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​ർ​ന്നു
Wednesday, March 29, 2023 11:38 PM IST
കോ​ഴി​ക്കോ​ട്: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​ർ​ന്നു.

ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ ത​യ്യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ ബി​ജു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളി പൂ​ള​ക്ക​ണ്ടി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ര​ജി​ത, സി​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് ത​ല സ​മി​തി രൂ​പീ​ക​രി​ക്കാ​നും ആ​രോ​ഗ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൃ​ഹ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പൊ​തു​സ്ഥ​ല​ത്ത് പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​യു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ലി​ന​ജ​ലം പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ഹ​രി​ത സേ​നാ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.