താമരശേരി: കട്ടിപ്പാറ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ ബ്ലോക്ക് പത്താം വാര്‍ഷികാഘോഷവും കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിന്‍സി തോമസ് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പ്രേംജി ജെയിംസ്, ഫര്‍മസിസ്റ്റ് കെ.ജി.രാജന്, ജിതിന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അമ്മയും കുഞ്ഞും പദ്ധതിയിലെ പ്രസവാനന്തരമുള്ള ആയുര്‍വേദ പഞ്ചകർമ ചികിത്സയും ഇവിടെ നല്‍കും. ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിയില്‍ ഉള്പെടുന്നവര്ക്കും ഈ സേവനം ലഭ്യമാക്കും. ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററായി ഉയര്‍ത്തിയ കട്ടിപ്പാറ ആയുര്‍വ്വേദ ആശുപത്രിയില്‍ നിലവില്‍ പത്തോളം പദ്ധതികള്‍ നടന്നുവരുന്നുണ്ട്. ഹരികിരണം ട്രൈബല്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി, അരികെ ആയുര്‍വേദ പാലിയേറ്റീവ് ജീരിയാട്രിക് കെയര്‍ പദ്ധതി, ഭിന്നശേഷിക്കാര്‍ക്കായുള്ള സമഗ്ര ആരോഗ്യ പദ്ധതി, നേത്രം, ഇഎന്‍ടി ആയുര്‍വേദ സര്‍ജറി യൂണിറ്റ്, അമ്മയും കുഞ്ഞും പദ്ധതി, ശ്രദ്ധ പദ്ധതി, യോഗ പദ്ധതി, പഞ്ചകർമ പദ്ധതി, സ്നേഹധാര ഹോം കെയര്‍, ആശ്രയ പദ്ധതി, അരുണിമ പദ്ധതി എന്നിവ നടന്നുവരുന്നു. ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ കെ.എം.മന്‍സൂര്‍, ആയുഷ് വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ .അനീന ത്യാഗരാജന്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാഹിം, ബേബി രവീന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷ് കല്ലുള്ളതോട്, വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍കുട്ടി, ഡോ.സഫ് ന എന്നിവര്‍ പ്രസംഗിച്ചു.