അ​നു​ശോ​ചി​ച്ചു
Tuesday, March 28, 2023 12:18 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി അ​ഭ​യാ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ (കു​ഞ്ഞൂ​ഞ്ഞ്) കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
അ​ഭ​യാ പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​എം. ജോ​ർ​ജ് അ​രു​വി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട​ര​ഞ്ഞി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ന്ത്വ​ന പ​രി​ച​ര​ണ കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​യ്ക്കു​ന്ന​തി​നും ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. സൗ​മ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​ക​ണ്ടെ​ത്തി​യ അ​പൂ​ർ​വ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ രം​ഗ​ത്ത് തീ​രാ ന​ഷ്ടം ത​ന്നെ​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ബേ​ബി വെ​ണ്ണാ​യി​പ്പി​ള്ളി​ൽ, എ​ത്സ​മ്മ മാ​ണി, വി.​എം. മാ​ത്യു, ടാ​ർ​സീ​സ് അ​ത്തി​യ്ക്ക​ൽ, മി​നി സ​ന്തോ​ഷ്, ജോ​സ് പു​ളി​മൂ​ട്ടി​ൽ, ബൈ​ജു വ​രി​യ്ക്കാ​നി, ടോ​മി ഐ​ക്ക​ര​ശ്ശേ​രി, മാ​ണി വെ​ള്ളി​യേ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.