അ​ര​ങ്ങി​ൽ ശ്രീ​ധ​ര​ൻ വ​ള​ർ​ന്ന​ത് സ​മ​ര​ങ്ങ​ളി​ലൂ​ടെ: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ
Monday, March 27, 2023 12:27 AM IST
കോ​ഴി​ക്കോ​ട്: സ​മ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങി​ൽ ശ്രീ​ധ​ര​ന്‍റെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ​ൽ​ജെ​ഡി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ര​ങ്ങി​ൽ ശ്രീ​ധ​ര​ൻ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ദ​ർ​ശ​ത്തി​ന്‍റെ അ​ര​ങ്ങി​ൽ ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ൾ ഇ​ന്ത്യാ വി​ദ്യാ​ർ​ഥി ഫെ​ഡ​റേ​ഷ​നി​ൽ അം​ഗ​മാ​യ​തി​ന്‍റെ പേ​രി​ൽ സ്കൂ​ളി​ൽ നി​ന്നും ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​യ അ​ര​ങ്ങി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലൂ​ടെ​യാ​ണു രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൽ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം എം​പി, എം.​കെ. രാ​ഘ​വ​ൻ എം​പി, സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗം സി.​കെ. പ​ത്മ​നാ​ഭ​ൻ, മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, എ​ൽ​ജെ​ഡി നേ​താ​ക്ക​ളാ​യ ഡോ.​വ​ർ​ഗീ​സ് ജോ​ർ​ജ്, വി. ​കു​ഞ്ഞാ​ലി, മ​ന​യ​ത്ത് ച​ന്ദ്ര​ൻ, പി. ​കി​ഷ​ൻ​ച​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.