മെ​ഡി​ക്ക​ൽ കോ​ള​ജ്: വൈ​സ് പ്രി​ൻ​സി​പ്പ​ലി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധി​ച്ചു
Thursday, March 23, 2023 11:40 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ പീ​ഡി​പ്പി​ച്ച അ​റ്റ​ൻ​ഡ​റെ ര​ക്ഷി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ജി. സ​ജി​ത്ത് കു​മാ​റി​നെ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ ത​ന്നെ​യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ര​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വ​ഴ​ങ്ങി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​ന​സി​ക രോ​ഗി​യെ​ന്ന് മു​ദ്ര​കു​ത്തി അ​പ​മാ​നി​ക്കാ​നും ശ്ര​മി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്രി​ൻ​സി​പ്പ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ജി​സ്ട്രേ​റ്റി​നു അ​തി​ജീ​വി​ത ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി അ​ട്ടി​മ​റി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​മം ന​ട​ത്തി​യെ​ന്ന​ത് പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​യ​താ​ണെ​ന്നും യു​വ​തി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും സ​ർ​ക്കാ​രും പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ജീ​വി​ത നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ​രം തു​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വൈ​സ് പ്രി​ൻ​സി​പ്പ​ലും സൂ​പ്ര​ണ്ടു​മാ​യി ച​ർ​ച്ച ന​ട​ത്തി. യു​വ​തി​യാ​യ അ​തി​ജീ​വി​ത​യു​ടെ പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​നു സ​മി​തി​യെ നി​യോ​ഗി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ച​ർ​ച്ച​യി​ൽ അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​രം പി​ൻ​വ​ലി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ, എ​ൻ​എ​സ് യു ​ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഷ​ഹി​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ധ​നീ​ഷ് ലാ​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ, ശ്രീ​യേ​ഷ് ചെ​ല​വൂ​ർ, സു​ജി​ത്ത് ഒ​ള​വ​ണ്ണ, പു​തു​ശ്ശേ​രി വി​ശ്വ​ൻ, വി.​ടി. സൂ​ര​ജ്, സ​നൂ​ജ് കു​രു​വ​ട്ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.