മെ​ഗാ തൊ​ഴി​ൽ​മേ​ള നാ​ളെ
Sunday, March 19, 2023 12:59 AM IST
കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ഒ​പ്പം' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി 20 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് കൊ​ടു​വ​ള്ളി ജി​എം​എ​ൽ​പി സ്കൂ​ളി​ൽ മെ​ഗാ തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ൻ​യു​എ​ൽ​എം, പി​എം​എ​വൈ, ഡി​ഡി​യു​കെ​കെ​വൈ, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ന​ട​ത്തു​ന്ന​ത്. 25-ൽ​പ്പ​രം ക​മ്പ​നി​ക​ളി​ൽ നി​ന്ന് 1000 ത്തോ​ളം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ട്.

എ​സ്എ​സ്എ​ൽ​സി മു​ത​ൽ പി​ജി വ​രെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും, പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്കും ഇ​ല്ലാ​ത്ത​വ​ർ​ക്കും അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ട്. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​യോ​ഡാ​റ്റ, ഫോ​ട്ടോ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ന്നി​വ​യു​ടെ മൂ​ന്ന് പ​ക​ർ​പ്പു​ക​ൾ സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഉ​ള്ള​വ​രെ കൂ​ടാ​തെ സ​മീ​പ പ​ഞ്ചാ​യ​ത്തു​കാ​ർ​ക്കും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഡോ. ​എം.​കെ. മു​നീ​ർ എം​എ​ൽ​എ തൊ​ഴി​ൽ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.പ​ത്ര​സ​മ്മേ​ന​ത്തി​ൽ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സാ​ജു പോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.