പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണം: സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്സ് ഫോ​റം
Wednesday, February 8, 2023 12:11 AM IST
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച പ​ത്ര​പ​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ വ​ർ​ധ​ന ആ​യി​രം രൂ​പ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണ​മെ​ന്ന് സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്സ് ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​യി​രം രൂ​പ വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ചു വെ​ങ്കി​ലും 500 രൂ​പ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി വ​രു​ന്ന​ത്. ആ​ശ്രി​ത പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു പെ​ൻ​ഷ​ൻ​കാ​ർ​ക്കും ആ​നു​പാ​തി​ക വ​ർ​ധ​ന​വ് വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ജ​യ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​ഗോ​പാ​ൽ, എ​ൻ.​പി. ചെ​ക്കു​ട്ടി, പി.​പി. അ​ബൂ​ബ​ക്ക​ർ, സി.​എം.​കെ. പ​ണി​ക്ക​ർ, എം. ​ജ​യ​തി​ല​ക​ൻ, ഹ​രി​ദാ​സ​ൻ പാ​ല​യി​ൽ, കെ. ​നീ​നി, അ​ശോ​ക് ശ്രീ​നി​വാ​സ്, കെ. ​മോ​ഹ​ൻ​ദാ​സ് , ന​ട​ക്കാ​വ് മു​ഹ​മ്മ​ദ് കോ​യ , പി.​കെ. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഫോ​റം ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ മേ​ള​യും മേ​യ് ഒ​ന്നി​ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.