കോഴിക്കോട് :സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റ് സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്. കേരള ബജറ്റ് ജനദ്രോഹ ബജറ്റ് എന്ന പേരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളെയും ദുരിതത്തിലാക്കുന്ന ബജറ്റ് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പെട്രോള്‍ ഡീസല്‍ വിലകയറ്റം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ എല്ലാത്തിനും വിലകൂട്ടി ജനങ്ങളെ പരിഹസിക്കുകയാണ്. സാധാരണക്കാരെ ചവിട്ടി മെതിക്കുന്ന സര്‍ക്കാരിന് ത്രിപുരയിലെയും പശ്ചിമ ബംഗാളിലെയും സിപിഎമ്മിന്റെ ഗതി നേരിടേണ്ടി വരുമെന്നും നിയാസ് വിമര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.മുന്‍ കെപി സിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് , മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു, കെപിസി സി അംഗങ്ങളായ അഡ്വ. ഐ.മൂസ, കെ. പി. ബാബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്ര: കേരള സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിലും നികുതി കൊള്ളയിലും പ്രതിഷേധിച്ച് നൊച്ചാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്ത സമരം നടത്തി.കേരള ജനതയെ ആത്മഹത്യയുടെ മുനമ്പിലെത്തിച്ച സർക്കാരാണ് കേരള സർക്കാരെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം പ്രകാശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണൻ, വി.വി ദിനേശൻ, ഒ.എം. രാജൻ , ഷിജു കെ ദാസ്, മിന കുഞ്ഞമ്മദ്, കെ.കുഞ്ഞബ്ദുള്ള, റഫീഖ് കല്ലോത്ത്, ഗീത കല്ലായി, പി.ആർ ഭാസ്കരൻ, പി.ഷിജിന എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി: ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപിച്ച പിണറായി സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ബിന്ദു ജോൺസൻ, ലിസി സണ്ണി, ഷൈനി ബെന്നി , ഹനീഫ അച്ചപ്പറമ്പിൽ, ടി.എൻ. സുരേഷ്, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് എന്നിവർ പ്രസംഗിച്ചു.