ബ​ജ​റ്റു​ക​ള്‍ നി​രാ​ശാ​ജ​ന​കം: വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ്
Saturday, February 4, 2023 12:05 AM IST
കോ​ഴി​ക്കോ​ട്: ചെ​റു​കി​ട വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​യെ പാ​ടെ മ​റ​ന്നു​കൊ​ണ്ടും അ​വ​ഗ ണി​ച്ചു​കൊ​ണ്ടു​മു​ള്ള ബ​ജ​റ്റാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ലിം രാ​മ​നാ​ട്ടു​ക​ര പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
വ്യാ​പാ​ര മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കും, മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും ബ​ജ​റ്റി​ല്‍ പ​ല​തും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വ്യാ​പാ​ര സ​മൂ​ഹ​ത്തെ പ​രി​ഗ​ണി​ക്കാ​ത്ത ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഭൂ​മി​യു​ടെ താ​ങ്ങു​വി​ല 20% വ​ര്‍​ധി​പ്പി​ക്കു​മ്പോ​ള്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല ത​ള​രും. ഇ​ന്ധ​ന​വി​ല കൂ​ട്ടു​മ്പോ​ള്‍ വ​ലി​യ തോ​തി​ലു​ള്ള വി​ല വ​ര്‍​ധ​ന​വി​നു കാ​ര​ണ​മാ​കും. കോ​വി​ഡ് കാ​ല​ത്ത് ത​ക​ര്‍​ന്ന​ടി​ഞ്ഞ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​ശ​താ​ന്നും ബ​ജ​റ്റി​ല്‍ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ബ​ജ​റ്റ് സ​ർ​വീ​സ് മേ​ഖ​ല​യെ അ​വ​ഗ​ണി​ച്ചു: എ​ൻ​ജി​ഒ
അ​സോ​സി​യേ​ഷ​ൻ
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ബ​ജ​റ്റ് സ​ർ​വീ​സ് അ​ധ്യാ​പ​ക മേ​ഖ​ല​യെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​താ​യി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഒ​രു സം​സ്ഥാ​ന​ത്തും ഇ​ല്ലാ​ത്ത വി​ധം പ​തി​ന​ഞ്ച് ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക​യാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ജീ​വ​ന​ക്കാ​രെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​എ​സ്ടി ഭ​വ​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​റ്റി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​നി​യി​ൽ, യു.​ജി. ജ്യോ​തി​സ്, ആ​ർ. രെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​സ്‌​ലിം​ലീ​ഗ് പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ള്‍ ഇ​ന്ന്
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍, കോ​ര്‍​പ​റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​കു​തി​ക്കൊ​ള്ള ന​ട​ത്തി​യും വി​ല വ​ര്‍​ധി​പ്പി​ച്ചും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.