പു​തു​പ്പാ​ടി ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ അ​ഗ്രി​തെ​റാ​പ്പി ആ​രം​ഭി​ച്ചു
Saturday, February 4, 2023 12:05 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഗ്രി​തെ​റാ​പ്പി ആ​രം​ഭി​ച്ചു. വി​വി​ധ ത​രം കൃ​ഷി​ക​ള്‍ സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ല്‍ ആ​രം​ഭി​ച്ച് അ​തി​ലൂ​ടെ കു​ട്ടി​ക​ള്‍​ക്ക് മാ​ന​സി​ക ഉ​ല്ലാ​സം ന​ല്‍​കു​ക എ​ന്ന​താ​ണ് അ​ഗ്രി​തെ​റാ​പ്പി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
നൂ​റ് ഗ്രോ​ബാ​ഗു​ക​ളി​ല്‍ വി​വി​ധ ത​രം പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് അ​ഗ്രി​തെ​റാ​പ്പി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി ആ​ന്‍റോ, ബ​ഡ്‌​സ് സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രാ​യ ഹ​സീ​ന, ഷി​ല്‍​ന, സി​മി അ​ബ്ര​ഹാം, ദേ​വി രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.