‌മു​ക്കം ഫെ​സ്റ്റി​നെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി സി​നി​മ പ്ര​വ​ർ​ത്ത​ക​ർ
Friday, February 3, 2023 12:15 AM IST
മു​ക്കം: മ​ത്താ​യി ചാ​ക്കോ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന മു​ക്കം ഫെ​സ്റ്റ് 2023 ൽ ​പ്രേ​ക്ഷ​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ.
വി​വി​ധ സി​നി​മ​ക​ളു​ടെ പ്ര​മോ​ഷ​നു​മാ​യും മ​റ്റും നി​ര​വ​ധി സി​നി​മ പ്ര​വ​ർ​ത്ത​ക​രാ​ണ് ഫെ​സ്റ്റി​ന്‍റെ സാം​സ്കാ​രി​ക സ​ന്ധ്യ​യി​ലെ​ത്തു​ന്ന​ത്.
ഫെ​സ്റ്റി​ന്‍റെ 14-ാം ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച സാം​സ്കാ​രി​ക സ​ന്ധ്യ​യി​ൽ "ന്നാ ​താ​ൻ പോ​യി കേ​സ് കൊ​ട്' സി​നി​മ​യി​ൽ ജ​ഡ്ജി​യാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ കു​ഞ്ഞി കൃ​ഷ്ണ​ൻ എ​ത്തി. സാം​സ്ക്കാ​രി​ക സ​ന്ധ്യ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മു​ക്കം മ​ൾ​ട്ടി പ​ർ​പ്പ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ എ.​എം. ജ​മീ​ല, സെ​ക്ര​ട്ട​റി കെ. ​വി​ഷ്ണു​രാ​ജ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.