കെ.​എം മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു
Tuesday, January 31, 2023 12:06 AM IST
പേ​രാ​മ്പ്ര: കെ.​എം. മാ​ണി​യു​ടെ 90 -ാം ജ​ന്മ​ദി​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു. കാ​രു​ണ്യ ദി​ന​ത്തി​ല്‍ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പേ​രാ​മ്പ്ര പ്ര​ത്യാ​ശ പു​ന​രാ​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ഉ​പ​ഹാ​രം ന​ല്‍​കു​ക​യും ചെ​യ്തു. യോ​ഗം പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​സി. സ​ര്‍​ജ​ന്‍ ഡോ. ​സി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ന്‍ മു​തു​വ​ണ്ണാ​ച്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ന്ദ്ര​ന്‍ പാ​ലേ​രി, ബോ​ബി ഓ​സ്റ്റി​ന്‍, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ജോ​ര്‍​ജ് ഫി​ലി​പ്പ്, ഇ.​ടി സ​നീ​ഷ്, ജോ​സു​കു​ട്ടി പു​ര​യി​ട​ത്തി​ല്‍, മ​നോ​ജ് പാ​ലേ​രി, ജോ​ണി പാ​റ​ത്ത​റ, രാ​മ​ദാ​സ് കൂ​ത്താ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.