ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം: കെ​എ​സ്എ​സ്പി​യു
Tuesday, January 31, 2023 12:06 AM IST
കൂ​രാ​ച്ചു​ണ്ട്‌: ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ആ​പ​ത്ത് വ​രു​ത്തു​ന്ന രീ​തി​യി​ലു​ള്ള വ​ന ന​യം തി​രു​ത്തി കൊ​ണ്ട് ബ​ഫ​ർ സോ​ൺ പൂ​ജ്യ​മാ​യി നി​ജ​പ്പെ​ടു​ത്തി ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് 31-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ. തോ​മ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​ധ​ന​രാ​യ ര​ണ്ടു​പേ​ർ​ക്ക് മാ​സം​തോ​റും ആ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന യൂ​ണി​യ​ന്‍റെ "കൈ​ത്താ​ങ്ങ്' പ​ദ്ധ​തി​യെ ഉ​ദ്ഘാ​ട​ക​ൻ അ​ഭി​ന​ന്ദി​ച്ചു. ജീ​വ​താ​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി "വി​ശ്ര​മ ജീ​വി​തം എ​ങ്ങ​നെ സു​ഖ​ക​ര​മാ​ക്കാം' എ​ന്ന വി​ഷ​യ​ത്തി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൺ ക്ലാ​സ് എ​ടു​ത്തു.
പെ​ൻ​ഷ​ൻ യൂ​ണി​യ​ൻ ബാ​ലു​ശേ​രി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വേ​ണു​ഗോ​പാ​ല​ൻ, ദേ​വ​സ്യ കെ. ​വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. ദാ​മോ​ദ​ര​ൻ, എം.​ജെ. മേ​രി, കെ.​കെ.​മ​ത്താ​യി, എ.​ജെ. സെ​ലി​ൻ , കെ.​എ. ചാ​ക്കോ​ച്ച​ൻ, എം.​ജെ. അ​ബ്ര​ഹാം, സി​റി​യ​ക് ചെ​റി​യാ​ൻ, ഒ. ​ഗോ​പി​നാ​ഥ​ൻ, ബേ​ബി സ്റ്റെ​ല്ല, സ്റ്റീ​ഫ​ൻ ത​ച്ച​ലാ​ടി, ജോ​യ്സി സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സി.​എ. തോ​മ​സ്കു​ട്ടി (പ്ര​സി​ഡ​ന്‍റ്), കെ.​എ. ചാ​ക്കോ​ച്ച​ൻ (സെ​ക്ര​ട്ട​റി), എം.​ജെ. അ​ബ്ര​ഹാം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.