വി​ദ്യാ​ര്‍​ഥി​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
Monday, January 30, 2023 12:34 AM IST
കോ​ഴി​ക്കോ​ട് : തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ ആ​ന​ക്കു​ഴി​ക്ക​ര​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. വി​ദ്യാ​ർ​ഥി​ക്ക് ക​ടി​യേ​റ്റു.
സു​ൽ​ഫീ​ക്ക​ർ റോ​ഡി​ൽ അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​മു​ള്ള പു​തി​യ മ​ഠ​ത്തി​ൽ ജം​ഷീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​മ്രാ​നാ​ണ് (13) നാ​യു​ടെ ക​ടി​യേ​റ്റ​ത്. കു​റ്റി​ക്കാ​ട്ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ആ​ഴ​ത്തി​ലു​ള്ള ക​ടി​യാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ഒ​രാ​ടി​നും ക​ടി​യേ​റ്റി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് നേ​ര​ത്തേ​യും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി, മ​ദ്റ​സ, ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ഇ​വി​ടെ നാ​യ്ശ​ല്യം പ​രി​സ​ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.