കൂ​രാ​ച്ചു​ണ്ട് സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി
Thursday, January 26, 2023 12:19 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഒ​ന്പ​താം വാ​ർ​ഷി​ക ആ​ഘോ​ഷ​വും സ്കൂ​ളി​ൽ ദീ​ർ​ഘ​കാ​ലം സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​ന് ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ലൗ​ലി സെ​ബാ​സ്റ്റ്യ​ന് മാ​നേ​ജ്മെ​ന്‍റും പി​ടി​എ ക​മ്മി​റ്റി​യും ന​ൽ​കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ലൗ​ലി സെ​ബാ​സ്റ്റ്യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, വാ​ർ​ഡ് അം​ഗം ഒ.​കെ. അ​മ്മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ യൂ​സ​ഫ്, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ജേ​ക്ക​ബ് കോ​ച്ചേ​രി, ബി​ജു മാ​ത്യു, സ്കൂ​ൾ ലീ​ഡ​ർ ജു​മാ​ന പ​ർ​വീ​ൻ, ഡോ. ​സു​ജി​ത് ടോം​സ്, ര​ഞ്ജി​നി ഗ്രേ​സ്, ആ​ർ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.