നൂ​റി​ല​ധി​കം പൂ​ച്ച​ട്ടി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് കൈ​മാ​റി
Thursday, January 26, 2023 12:19 AM IST
തി​രു​വ​ന്പാ​ടി: തി​രു​വ​മ്പാ​ടി​യെ ഹ​രി​താ​ഭ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ൾ ന​ല്ല പാ​ഠം ക്ല​ബ് ഗ്രീ​ൻ ഗി​ഫ്റ്റ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ നൂ​റി​ല​ധി​കം പൂ​ച്ച​ട്ടി​ക​ൾ തി​രു​വ​മ്പാ​ടി അ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.
തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ജി ഇ​ല്ലി​ക്ക​ലി​ന് ചെ​ടി​ച്ച​ട്ടി​ക​ൾ കൈ​മാ​റി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നാ​ഗാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബി​ജു എ​ണ്ണാ​ർ മ​ണ്ണി​ൽ, വാ​ർ​ഡ് മെ​മ്പ​ർ ലി​സി മാ​ളി​യേ​ക്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​ണ്ണി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ല​ക്കു​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.