ഡി​ജി​റ്റ​ല്‍ സ​ര്‍​വേ തു​ട​ങ്ങി
Thursday, January 26, 2023 12:19 AM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യ്ക്ക് താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ തു​ട​ക്ക​മാ​യി.
ഭൂ​മി സം​ബ​ന്ധ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ​ര്‍​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ത​ന്നെ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച് ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ല്‍ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഒ​രാ​ള്‍​ക്ക് കൈ​വ​ശ​മു​ള്ള മു​ഴു​വ​ന്‍ ഭൂ​മി​യു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഒ​റ്റ ക്ലി​ക്കി​ല്‍ ല​ഭ്യ​മാ​കും. പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തീ​ക​രി​ച്ചാ​ണ് സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സ​ര്‍​വേ പു​ത്തൂ​ര്‍ വി​ല്ലേ​ജി​ല്‍ താ​മ​ര​ശേ​രി ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ബാ​ല​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വേ സൂ​പ്ര​ണ്ട് ഇ​ന്‍​ചാ​ര്‍​ജ് ടി. ​ശ്രീ​ല​ത, ഹെ​ഡ് സ​ര്‍​വേ​യ​ര്‍ എം.​എ. ബി​ന്ദു, സ​ര്‍​വേ​യ​ര്‍ ജി​ന്‍​ഷ, ഡ്രാ​ഫ്റ്റ് മാ​ന്‍ പ്ര​തീ​ഷ്, കോ​ണ്‍​ട്രാ​ക്ട് സ​ര്‍​വേ​യ​ര്‍​മാ​രാ​യ, അ​രു​ണ്‍, ജി​ഷാ​ന്ത്, സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് സു​ന്ദ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.