അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി മു​ക്ക​ത്ത് പാ​ർ​ക്ക് നി​ർ​മാ​ണം
Tuesday, January 24, 2023 1:04 AM IST
മു​ക്കം: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മു​ക്കം പാ​ല​ത്തി​നു സ​മീ​പം നി​ർ​മി​ക്കു​ന്ന മി​നി പാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​വും വ​രു​ത്തു​മെ​ന്ന് പ​രാ​തി. മു​ക്കം ന​ഗ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. മു​ക്കം പാ​ല​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് റോ​ഡി​നോ​ട് ചേ​ർ​ന്ന് പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. മു​ക്കം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ള​വ് അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​നി​ർ​മാ​ണം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​താ​ണ്.

വീ​തി കൂ​ടി​യ നാ​ല് വ​രി പാ​ത​യി​ൽ നി​ന്ന് മു​ക്കം പാ​ല​ത്തി​ന​ടു​ത്തു വീ​തി കു​റ​ഞ്ഞു ര​ണ്ടു​വ​രി​യാ​വു​ന്ന ഭാ​ഗ​ത്താ​ണ് പാ​ത​യോ​ടു ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​സൗ​ന്ദ​ര്യ​വ​ത്ക​ര​ണം. വീ​തി കു​റ​ഞ്ഞ​തും അ​ര നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്കം ചെ​ന്ന​തു​മാ​യ പാ​ലം പു​ന​ർ നി​ർ​മ്മി​ക്കു​മ്പോ​ൾ പാ​ർ​ക്ക് പൊ​ളി​ച്ചു മാ​റ്റേ​ണ്ട അ​വ​സ്ഥ​യും വ​രും. അ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​വു​മു​ണ്ടാ​വും.