താ​മ​ര​ശേ​രി പ​ബ്ലി​ക് ലൈ​ബ്ര​റി വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Tuesday, January 24, 2023 1:04 AM IST
താ​മ​ര​ശേ​രി: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പി.​ആ​ര്‍. വി​നോ​ദ് 2021 - 22 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​ആ​ര്‍. സു​രേ​ന്ദ്ര​ന്‍ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ എ.​എം. അ​ബ്ബാ​സ്, ഡോ. ​കെ.​പി. അ​ബ്ദു​ള്‍ റ​ഷീ​ദ്, മ​ജീ​ദ് ഭ​വ​നം, കെ.​പി. അ​ശോ​ക​ന്‍, സി.​എ. നാ​സ​ര്‍, വി.​കെ. അ​യ്യ​പ്പ​ന്‍, ഒ. ​അ​ബ്ദു​ള്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ന്‍ അ​വി​ട​ന​ല്ലൂ​ര്‍ പ്ര​സം​ഗി​ച്ചു. പി.​വി. ദേ​വ​രാ​ജ​ന്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഗാ​ന്ധി പാ​ര്‍​ക്കി​ലേ​ക്കും പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലേ​ക്കു​മു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ ബ​സ് ബേ​യി​ല്‍ ന​ട​ത്തു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​രോ​ധി​ക്കു​വാ​നും അ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പാ​ര്‍​ക്കി​ന് മു​ന്‍​വ​ശം ഒ​രു ബോ​ര്‍​ഡി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​വാ​നും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി.