പ്രൊ​വി​ഡ​ൻ​സും, സെ​ന്‍റ് മൈ​ക്കി​ൾ​സും ജേ​താ​ക്ക​ളാ​യി
Tuesday, January 24, 2023 1:04 AM IST
വെ​സ്റ്റ്ഹി​ൽ: സെ​ന്‍റ് മൈ​ക്കി​ൾ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ 35-മ​ത് സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ്രോ​വി​ഡ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലി​റ്റി​ൽ ഫ്ല​വ​ർ കൊ​ര​ട്ടി​യെ 44-43 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. ലി​റ്റി​ൽ ഫ്ല​വ​ർ കൊ​ര​ട്ടി​യി​ലെ ദേ​വി​ക സു​നി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ഞ്ചാ​മ​ത് ന​വ​തി മെ​മ്മോ​റി​യ​ൽ ജൂ​നി​യേ​ഴ്സ് ബാ​സ്ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ്രോ​വി​ഡ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി (55-9). സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വൈ​ഗ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ സ​മാ​പ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​എ​സ്. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സി​നി എം. ​കു​ര്യ​ൻ, മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ല്ലി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മോ​വ​നാ​രി, എം. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ദാ​മോ​ദ​ര​ൻ, കോ​ഴി​ക്കോ​ട് ബാ​സ്ക്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.