അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Sunday, January 22, 2023 9:54 PM IST
കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​റ്റൂ​രി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ന​രി​ക്കു​നി സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന സ​ദാ​ന​ന്ദ​നെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ​ദാ​ന​ന്ദ​ൻ ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.