ക​ല്ലാ​നോ​ട് സ്കൂ​ളി​ൽ കു​ട്ടി പോ​ലീ​സി​ന്‍റെ ഹോ​ണ​സ്റ്റി ബു​ക്ക് സ്റ്റാ​ൾ
Saturday, December 10, 2022 12:16 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ കു​ട്ടി പോ​ലീ​സ് ഹോ​ണ​സ്റ്റി ബു​ക്ക് സ്റ്റാ​ൾ ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ത്യ​സ​ന്ധ​ത​യു​ടെ മ​ഹ​ത്താ​യ മാ​തൃ​ക ഒ​രു​ക്കു​ന്ന​തി​നും സ​ത്യ​സ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​നും വി​ശ്വ​സ്ത​രാ​യി​രി​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​സ്പി​സി കേ​ഡ​റ്റു​ക​ൾ മാ​തൃ​ക​യാ​യി ബു​ക്ക് സ്റ്റാ​ൾ ഒ​രു​ക്കി​യ​ത്.
ബാ​ലു​ശേ​രി എം​എ​ൽ​എ അ​ഡ്വ. കെ.​എം. സ​ച്ചി​ൻ ദേ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​മി​ലി ബി​ജു, അ​രു​ൺ ജോ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ്, കേ​ഡ​റ്റു​ക​ളാ​യ ഹ​ന ബി​നോ​യി, യു.​കെ. നി​യ, ആ​ദി ജോ, ​ആ​ൻ തെ​രേ​സ, സി​പി​ഒ ഷി​ബി ജോ​സ്, എ​സി​പി​ഒ ബേ​സി​ൽ ടി. ​ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.